നിറഞ്ഞ കാഴ്ചക്കാര്‍ക്കു മുന്നില്‍ പൂപ്പൊലി പെറ്റ് ഷോ

0

നായ്ക്കളെയും ബ്രീഡര്‍മാരെയും കാണാനെത്തിയ സന്ദര്‍ശകരാല്‍ നിറഞ്ഞ് പുപ്പൊലി ചില്‍ഡ്രന്‍സ് പാര്‍ക്ക്. നിരവധി മല്‍സരങ്ങളിലെ വിജയിയായ നൂല്‍പ്പുഴ നമ്പിക്കൊല്ലി മടത്തുംപടി പൈലിയുടെ 3 വയസ്സ് പ്രായമുള്ള ജര്‍മന്‍ ഷെപ്പേര്‍ഡ് ഫയര്‍, അയ്യന്‍കൊല്ലിയില്‍ നിന്നും വന്ന 6 വയസുകാരി ജുവാനയുടെ ഇത്തിരി കുഞ്ഞനും ജര്‍മന്‍ സ്വദേശി മിനിയേച്ചര്‍ പിന്‍ചര്‍ അഥവാ(മിന്‍ പിന്‍) എന്ന മൂന്നര വയസ്സുള്ള ചാര്‍ളി, തിബറ്റന്‍ സ്വദേശി ഷിഹിറ്റ്‌സു, ഇംഗ്ലണ്ട് സ്വദേശമായ ബീഗിള്‍ ഇനത്തില്‍പ്പെട്ട വേദ തുടങ്ങി അപകട സാഹചര്യങ്ങളിലെ രക്ഷകനെന്ന് പേരുള്ള സെന്റ് ബര്‍ണാഡ് വരെ മല്‍സര രംഗത്തുണ്ടായിരുന്നു. ഉടമകളുടെ ചലനത്തിനും ,ശബ്ദത്തിനും അനുസരിച്ച് മല്‍സരിക്കുന്ന വളര്‍ത്തുമൃഗങ്ങളുടെ പ്രകടനം ഏറെ കൗതുകം ജനിപ്പിക്കുന്നതായിരുന്നു. 3 ഇനങ്ങളിലായി നടന്ന മല്‍സരങ്ങളുടെ ഫലപ്രഖ്യാപനം പിന്നീടാണ് നടക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!