6.6 ഗ്രാം മെത്താഫിറ്റമനുമായി യുവാവ് പിടിയില്‍
കോഴിക്കോട് ഒളവണ്ണ സ്വദേശി മദാരി വീട്ടില്‍ മുഹ്‌സിന്‍ മദാരി (27) ആണ് പിടിയിലായത്.ക്രിസ്തുമസ്, ന്യൂഇയര്‍ സ്‌പെഷ്യല്‍ പരിശോധനയുടെ ഭാഗമായി തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റ്, എക്‌സൈസ് റേഞ്ച് ഓഫീസ് മാനന്തവാടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബില്‍ജിത്ത് പി. ബി നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് പി.ആര്‍, മനു.കെ, നിക്കോളാസ് ജോസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ സല്‍മ. കെ.ജോസ്, ഡ്രൈവര്‍ അബ്ദുല്‍ റഹീം എം. വി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.