ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ എത്തിയ ചരക്കുവാഹനങ്ങളെ സംസ്ഥാന അതിര്‍ത്തി മൂലഹള്ളയില്‍ കര്‍ണാടക അധികൃതര്‍ തടഞ്ഞു.ഇന്ന് പന്ത്രണ്ട് മണിയോടെയാണ് സംഭവം.ചരക്കു വാഹനങ്ങള്‍ തടഞ്ഞതോടെ അതിര്‍ത്തിയില്‍ ഗതാഗത തടസ്സമുണ്ടാവുകയും മണിക്കൂറുകളോളം ഇരുഭാഗത്തേക്കുമുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടുകയും ചെയ്തു.സുല്‍ത്താന്‍ ബത്തേരി സി ഐ ബെന്നിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി കര്‍ണാടക അധികൃതരുമായി സംസാരിച്ച് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടെത്തി.ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലേക്ക് പോകുന്ന ചരക്കുലോറി ജീവനക്കാര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്നും, മറ്റ് യാത്രക്കാര്‍ക്ക് കടന്നുപോകാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണന്നും പൊലിസ് അറിയിച്ചു.