സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പുറമെ ഹൗസ് ബോട്ടുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി. ആലപ്പുഴയിലെ ഹൗസ് ബോട്ടുകള്‍ക്കും ശിക്കാര വള്ളങ്ങള്‍ക്കും നിബന്ധനകളോടെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്.
കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെ വച്ച് മാത്രമേ ഹൗസ് ബോട്ടുകളും വള്ളങ്ങളും ഉപയോ?ഗിക്കാവൂ എന്ന് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. യാത്ര ചെയ്യാനെത്തുന്ന വിനോദ സഞ്ചാരികള്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കോവിഡ് വാക്സിന്‍ ഒരു ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.
ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് അര്‍ധ രാത്രി മുതലാണ് ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ഇനിമുതല്‍ നിയന്ത്രണത്തിന് പുതിയ രീതിയായിരിക്കും. ടി.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ ഉപേക്ഷിച്ചു. പുതിയ കോവിഡ് മാര്‍ഗരേഖ പ്രകാരം തിങ്കള്‍ മുതല്‍ ശനി വരെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാത്രി 9.30വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താമെന്നും ഉത്തരവില്‍ പറയുന്നു.