കൃത്യമായ പരിശോധനാ ഫലങ്ങള്‍ നല്‍കാത്ത, തകരാറിലായ യന്ത്രങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു ലാബിലും ഉപയോഗിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.രോഗ നിയന്ത്രണത്തിനായി നടത്തുന്ന പരിശോധനകള്‍ ക്യത്യമല്ലെങ്കില്‍ ജീവന് തന്നെ അപകടമാകുമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ക്യത്യമായ പരിശോധനാ ഫലം നല്‍കാത്ത യന്ത്രസാമഗ്രികള്‍ എച്ച്.ഡി എസ് ലാബില്‍ മാത്രമല്ല മെഡിക്കല്‍ കോളജിലെ ഒരു ലാബിലും ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.മെഡിക്കല്‍ കോളജിലെ ലാബുകളില്‍ ഉപയോഗിക്കുന്നത്. കാലപ്പഴക്കമുള്ള യന്ത്രങ്ങളാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
Sign in
Sign in
Recover your password.
A password will be e-mailed to you.