രണ്ടാം ഡോസിനും രജിസ്‌ട്രേഷന്‍
വാക്‌സിന്‍ രണ്ടാം ഡോസിനും കൊവിന്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. വാക്‌സിന്‍ ക്ഷാമത്തിനിടെ തര്‍ക്കങ്ങള്‍ ഒഴിവാക്കി വിതരണം കാര്യക്ഷമമാക്കാനാണിത്. വാക്‌സിനായുള്ള സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ തല്‍ക്കാലം നിര്‍ത്തിവെക്കും.
നിലവില്‍ 5ലക്ഷം ഡോസ് വാക്‌സിനാണ് സംസ്ഥാനത്തുള്ളത്. 5ലക്ഷം ഡോസ് അടിയന്തരമയി കേന്ദ്രത്തോട് ആവശ്യപ്പെട്ടിടുണ്ട്. വാക്‌സിന്‍ ക്ഷാമം മൂലം പല ജില്ലകളിലെയും പ്രധാന കുത്തിവെയ്പ്പ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.