ശാപമോക്ഷമില്ലാതെ തലപ്പുഴ പുതിയിടം ഭാസ്‌ക്കരന്‍ കയറ്റം റോഡ്

0

തൊഴിലുറപ്പില്‍ കോണ്‍ക്രീറ്റിന് വെച്ചിട്ടും പണി നടക്കാതായിട്ട് മാസങ്ങള്‍. ഒടുവില്‍ തൊഴിലുറപ്പില്‍ നിന്ന് മാറ്റി പഞ്ചായത്തിന്റെ ഓണ്‍ ഫണ്ടില്‍ പണം വകയിരുത്തിയിട്ടുണ്ടെങ്കിലും നാട്ടുകാരുടെ യാത്ര ഇപ്പോഴും ദുരിതം പേറി. പണി നടന്നില്ലെങ്കില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശ വാസികള്‍. പദ്ധതിയില്‍ ഫണ്ട് വെച്ചിട്ടുണ്ടെന്നും ഡിസംബറില്‍ കോണ്‍ക്രീറ്റ് നടത്തുമെന്നും പഞ്ചായത്ത് അധികൃതര്‍.തവിഞ്ഞാല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ റോഡാണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും പണി നടക്കാത്തത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെറ്റീരിയല്‍ കോസ്റ്റ് ഉപയോഗപ്പെടുത്തിയാണ് റോഡ് പണി നടകേണ്ടത്. തലപ്പുഴയില്‍ നിന്നും പുതിയിടത്തേക്ക് പോകുന്ന റോഡില്‍ ഭാസ്‌ക്കരന്‍ കയറ്റത്ത് ഏകദേശം നൂറ് മീറ്റര്‍ ദൂരമാണ് പൊട്ടിപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായത്.കുത്തനെയുള്ള ഇറക്കമായതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പൊടുന്നതും ഇവിടെ പതിവാണ്.തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ കോസ്റ്റ് ഉപയോഗിച്ച് റോഡ് കോണ്‍ഗ്രീറ്റ് പ്രവര്‍ത്തി തീരുമാനിച്ചെങ്കിലും നിലവില്‍ പ്രവര്‍ത്തി നടക്കാത്തതിനാല്‍ തൊഴിലുറപ്പില്‍ നിന്നും മാറ്റി വീണ്ടും പഞ്ചായത്തിന്റെ ഓണ്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തി കോണ്‍ഗ്രീറ്റ് ചെയ്യാനാണ് പഞ്ചായത്തിന്റെ തീരുമാനം. രണ്ട് വര്‍ഷത്തോളമായി റോഡ് ഇത്തരത്തില്‍ പൊട്ടിപൊളിഞ്ഞ അവയ്ഥയിലാണ്. ഡിസംബറില്‍ കോണ്‍ഗ്രീറ്റ് ചെയ്യുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഡിസംബറില്‍ പണി നടത്തിയില്ലെങ്കില്‍ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!