കൃഷ്ണഗിരി മട്ടപ്പാറയിലെ സിബിഎം എന്റര്‍പ്രൈസസ് സ്ഥാപനത്തിലെ സ്റ്റോറില്‍ സൂക്ഷിച്ച മൂന്ന് ലക്ഷം രൂപ വില വരുന്ന ഗിയര്‍ബോക്‌സുകളും,മോട്ടോറുകളും മോഷ്ടിച്ച കേസിലെ പ്രതികളെ മീനങ്ങാടി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ രാം കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.അമ്പലവയല്‍ ചീങ്ങേരി ട്രൈബല്‍ കോളനിയിലെ മധു സി.എ, സുരേഷ് സി.ബി, വിജിത്ത് കെ,അര്‍ജുന്‍ ബി, ബത്തേരി പഴ്പ്പത്തൂര്‍ സ്വദേശി മുഹമ്മദാലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരുടെ കൈയില്‍ നിന്നും മോഷണ സാധനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച കെഎല്‍ 73ഡി2871 നമ്പറിലുള്ള ഗുഡ്‌സ് ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
എ.എസ്.ഐ മാത്യൂ കെ.റ്റി, SCPO പ്രവീണ്‍ കെ.എം, SCPO ശിവദാസന്‍ സി.വി, SCPO സുരേഷ് കുമാര്‍ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.