കൊവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളാണ് സഞ്ചാരികള്‍ക്കായി തുറക്കുക. പരിഷ്‌കരിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ഇക്കോ ഡെവല്പ്മെന്റ് ആന്റ് ട്രൈബല്‍ വെല്‍ഫെയര്‍ വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.ആരോഗ്യ വകുപ്പിന്റെയും ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെയും നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചായിരിക്കും പ്രവര്‍ത്തനം. മ്യൂസിയങ്ങള്‍, ഹാളുകള്‍, റെസ്റ്ററന്റുകള്‍ തുടങ്ങിയ അടച്ചിട്ട കെട്ടിടങ്ങളിലെ പ്രവേശനം ഒഴിവാക്കിയാണ് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ജഡായു പാറ തുറക്കുമെങ്കിലും ഇന്‍ഡോര്‍ ഗെയിമുകള്‍ക്ക് അനുമതി ഉണ്ടാകില്ല.
മൂന്നാര്‍, പൊന്മുടി അടക്കമുള്ള ഹില്‍ടൂറിസം കേന്ദ്രങ്ങള്‍, ബീച്ചുകള്‍ ,വെള്ളച്ചാട്ടങ്ങള്‍, ഡാമുകള്‍ തുടങ്ങി ഒട്ടുമിക്ക കേന്ദ്രങ്ങളും തുറക്കുന്നതോടെ ടൂറിസംമേഖല സജീവമാകും. കുട്ടികളുടെ പാര്‍ക്കുകളും തുറക്കും.
നിബന്ധനകള്‍
ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവര്‍ ഒരു വാക്സിനേഷനെങ്കിലും എടുത്ത സര്‍ട്ടിഫിക്കറ്റ് കരുതണം.വാക്സിന്‍ എടുക്കാത്തവര്‍ക്ക് 72 മണിക്കൂറിന് മുന്‍പ് എടുത്ത ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റ് വേണം.കുട്ടികള്‍ക്ക് വാക്സിന്‍ ലഭിക്കാത്തതിനാല്‍ അവരും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് എടുക്കണം
ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ കൂട്ടം കൂടുന്നത് പൂര്‍ണമായും ഒഴിവാക്കണം
അധികൃതര്‍ ടൂറിസം കേന്ദ്രങ്ങളും ഉപകരണങ്ങളും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം
വിവിധ ജില്ലകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍:
തിരുവനന്തപുരം: പൊന്‍മുടി മാങ്കയം, പേപ്പാറ, അഗസ്ത്യാര്‍വനം, നെയ്യാര്‍
കൊല്ലം: അച്ചന്‍കോവില്‍, കുളത്തുപ്പുഴ, പാലരുവി, പുനലൂര്‍, ശെന്തുരുണി, തെന്മല
പത്തനംതിട്ട: കൊച്ചാണ്ടി, കോന്നി
ആലപ്പുഴ: പുറക്കാട് ഗാന്ധി സ്മൃതിവനം
കോട്ടയം: കുമരകം ഇടുക്കി: ചിന്നാര്‍, ഇടുക്കി, കോലാഹലമേട്, കുട്ടിക്കാനം, തേക്കടി, തൊമ്മന്‍കുത്ത്
എറണാകുളം: ഭൂതത്താന്‍കെട്ട്, കോടനാട്/കപ്രിക്കാട്, മംഗളവനം, മുളംകുഴി, പാണിയേലി പോര്, തട്ടേക്കാട്
തൃശൂര്‍: അതിരപ്പിള്ളി വാഴച്ചാല്‍, ചിമ്മിണി, പീച്ചി വഴനി, ഷോളയാര്‍
പാലക്കാട്: അനങ്ങന്‍മല, ചൂളന്നൂര്‍, ധോണി വെള്ളച്ചാട്ടം, മലമ്പുഴ, മണ്ണാര്‍ക്കാട്, നെല്ലിയാമ്പതി, നെമ്മാറ, പറമ്പിക്കുളം, സൈലന്റ് വാലി, തുടിക്കോട് മീന്‍വല്ലം
മലപ്പുറം: നെടുങ്കയം, നിലമ്പൂര്‍
കോഴിക്കോട്: കാക്കവയല്‍ വനപര്‍വം, ചാലിയം, ജാനകിക്കാട്, കടലുണ്ടി, കക്കാട്, കക്കയം, പെരുവണ്ണാമുഴി, തുഷാരഗിരി
വയനാട്: ബാണാസുരമല മീന്‍മുട്ടി, ചെമ്പ്ര മല, മാനന്തവാടി, മുത്തങ്ങ, കുറുവ ദ്വീപ്, സൂചിപ്പാറ, തിരുനെല്ലി, തോല്‍പ്പെട്ടി
കണ്ണൂര്‍: പൈതല്‍മല, ആറളം
കാസര്‍കോട്: റാണിപുരം