ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

അറ്റന്റര്‍ നിയമനം

ഹോമിയോപ്പതി വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അറ്റന്റര്‍മാരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച നവംബര്‍ 18 ന് രാവിലെ 11 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും. ഏതെങ്കിലും ഹോമിയോ സ്ഥാപനത്തില്‍ നിന്നുള്ള അറ്റന്റര്‍ തസ്തികയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍:04936 205949

നിയമനം

മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആയുര്‍ ആരോഗ്യ സൗഖ്യം പദ്ധതിയ്ക്കായി ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഡയറ്റീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – ഡോക്ടര്‍ : എം.ബി.ബി.എസ് /ടി.എം.സി രജിസ് ട്രേഷന്‍., സ്റ്റാഫ് നഴ്സ്: ബി.എസ്.സി.നഴ്സിംഗ്/ജി.എന്‍.എം, ഡയറ്റീഷ്യന്‍: അംഗീകൃത ബി.എസ്.സി/ എം.എസ്.സി ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍ സര്‍ട്ടിഫിക്കറ്റ.്, ഫാര്‍മസിസ്റ്റ:് അംഗീകൃത ബി.ഫാം /ഡി.ഫാം ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതയുടെ അസ്സല്‍ രേഖകളും സഹിതം നവംബര്‍ 21 ന് രാവിലെ 10.30 നകം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം.

കണ്ണൂര്‍ വിമാനത്താവളം വാര്‍ഷികം :
വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന ഇളവ്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തോട നുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സന്ദര്‍ശക ഗ്യാലറിയിലേക്കുളള പ്രവേശന നിരക്കില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഇളവ് വരുത്തി. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 9 വരെയാണ് സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രവേശനം നല്‍കുക. സര്‍ക്കാര്‍, മാനേജ്മെന്റ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 25 രൂപയും അവരെ അനുഗമിക്കുന്ന ജീവനക്കാര്‍ക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയാണ് സന്ദര്‍ശന സമയം. എല്ലാ ജില്ലകളിലെയും സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ഈ അവസരം വിനിയോഗിക്കാം. എയര്‍പോര്‍ട്ട് സന്ദര്‍ശനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരു ടെയും പേര് വിവരങ്ങള്‍ രേഖപ്പെടുത്തിയ പ്രധാനാധ്യാപകര്‍/ പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ കത്ത് സന്ദര്‍ശന വേളയില്‍ ഹാജരാക്കണം. ഫോണ്‍ : 0490 2481000.

ടെണ്ടര്‍ ക്ഷണിച്ചു

മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ആയുര്‍ആരോഗ്യസൗഖ്യം പദ്ധതിയില്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വാര്‍ഡുകളില്‍ ക്യാമ്പ് നടത്തുന്നതിന് വാഹനം നല്‍കാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ 22 ന് ഉച്ചക്ക് 1 നകം മീനങ്ങാടി സി.എച്ച്. സി.യില്‍ നല്‍കണം. ഫോണ്‍: 04936 247 290.

കെയര്‍ ടേക്കര്‍ നിയമനം

മീനങ്ങാടി പഞ്ചായത്തിലെ പകല്‍ വീട്ടിലേക്ക് കെയര്‍ ടേക്കര്‍ നിയനത്തി നായി അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ പ്രീഡിഗ്രി/ തത്തുല്യ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റും സ്ഥിരതാമസം തെളിയിക്കുന്ന രേഖയും ഫോട്ടോയും സഹിതമുളള അപേക്ഷ നവംബര്‍ 19 നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.

മത്സ്യകുഞ്ഞ് വിതരണം

ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി വെങ്ങാപ്പളളി പഞ്ചായത്തില്‍ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക നിര്‍വ്വഹിച്ചു. ചെമ്പല്ലി ഇനത്തില്‍പ്പെട്ട 25,700 മത്സ്യവിത്തുകളാണ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ നിക്ഷേപിക്കുന്നത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.എം നാസ്സര്‍, അക്ക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരായ രാജി ഹരീന്ദ്ര നാഥ്, അലീന ദേവസ്യ, വൈ.എസ് ശ്രുതിക തുടങ്ങിയവര്‍ സംസാരിച്ചു.

സ്യൂട്ട് കോണ്‍ഫറന്‍സ്

നവംബര്‍ മാസത്തെ സ്യൂട്ട് കോണ്‍ഫറന്‍സ് യോഗം 25 ന് ഉച്ചക്ക് 3 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തുടര്‍ന്ന് ജില്ലാ എംപവേര്‍ഡ് കമ്മിറ്റി മീറ്റിംഗും നടക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!