മുട്ടില്‍ മരം മുറി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും.പ്രതികളുടെ ബാങ്ക് രേഖകളും ഇടപാടുകളുമാണ് പരിശോധിക്കുക.മരം മുറി സംബന്ധിച്ച രേഖകളുമായി സൗത്ത് വയനാട് ഡി എഫ് ഒ രഞ്ജിത്ത് കുമാറിനോട് ഈ മാസം 30 ന് കൊച്ചിയില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കി.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വയനാട് മുട്ടില്‍ മരം മുറി കേസിലെ സാമ്പത്തിക ഇടപാടുകളെപ്പറ്റി അന്വേഷണം ആരംഭിച്ചു. ഈട്ടിത്തടി കടത്തിയതുമായി ബന്ധപ്പെട്ട് സഹോദരന്മാരായ റോജി അഗസ്റ്റിന്‍,ആന്റോ അഗസ്റ്റിന്‍,ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളുമായി 30നു കൊച്ചി ഇഡി ഓഫിസില്‍ ഹാജരാകാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ജി. കവിത്കര്‍,സൗത്ത് വയനാട് ഡിഎഫ് ഒ പി.രഞ്ജിത് കുമാറിനു നോട്ടിസ് നല്‍കി.നവംബറിനു ശേഷം 1.40 കോടി രൂപ അഗസ്റ്റിന്‍ സഹോദരങ്ങളുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍
പ്രതികളുടെ അക്കൗണ്ടില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 2000 രൂപയാണെന്നും
ഉണ്ടായിരുന്ന പണം എങ്ങോട്ടുപോയി എന്നതിനെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണ്. പ്രതികളായ ആഗസ്റ്റിന്‍ സഹോദരന്‍മാരുടെ 48 പേജ് വരുന്ന ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ വനം വകുപ്പ് ശേഖരിച്ചിരുന്നു. ഈ വിവരങ്ങളെല്ലാം ഇഡി പരിശോധിക്കും.പ്രത്യേക വകുപ്പുകള്‍ മരം മുറി കേസ് അന്വേഷിക്കേണ്ടതില്ലെന്ന വനം മന്ത്രിയുടെ വിശദീകരണത്തിന് ഇടയിലാണ് ഇ.ഡി യുടെ ഈ നടപടികള്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.