കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 21ന്. മാസപ്പിറവി കാണാത്തതിനാല്‍ ദുല്‍ഖഅ്ദ് 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച ദുല്‍ഹജ് ഒന്നും അതനുസരിച്ച് പെരുന്നാള്‍ ജൂലൈ 21നും ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.
കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി തൊടിയൂര്‍ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍ എന്നിവരും മാസപ്പിറവി സ്ഥിരീകരിച്ചിട്ടുണ്ട്.
സൗദിയില്‍ ബലി പെരുന്നാള്‍ ജൂലൈ 20നാണ്. അറഫാ സംഗമം ജൂലൈ 19ന് നടക്കും.സഹജീവികളോടുള്ള സ്‌നേഹത്തിന്റെയും ത്യാഗസമര്‍പ്പണത്തിന്റെയും ഓര്‍മകളാണ് ഓരോ ബലിപെരുന്നാളിലും നിറഞ്ഞു കവിയുന്നത്. പ്രവാചകന്‍ ഇബ്രാഹിം ആത്മത്യാഗത്തിന്റെ അഗ്‌നിയില്‍ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാള്‍.