മഴവില്ല് സംസ്ഥാന ബാല ചിത്രരചന മത്സരം.
മലര്‍വാടി ഇന്ത്യ മഴവില്ല് സംസ്ഥാന ബാല ചിത്രരചന മത്സരം ഏരിയാതലം നവംബര്‍ 12ന് ഉച്ചയ്ക്ക് 2 മണി മുതല്‍ വയനാട് ജില്ലയിലെ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ബത്തേരി,സെന്റ് ജോസഫ് യു പി സ്‌കൂള്‍ മേപ്പാടി,എം.സി.എഫ് പബ്ലിക് സ്‌കൂള്‍ കല്‍പ്പറ്റ,ന്യൂമാന്‍സ് കോളേജ് മാനന്തവാടി എന്നീ നാല് കേന്ദ്രങ്ങളില്‍ നടക്കും.5 കാറ്റഗറിയിലാണ് മത്സരം. ബഡ്‌സ്’എല്‍കെജി ക്ലാസുകള്‍, കിഡ്‌സ് ഒന്ന് രണ്ട് ക്ലാസുകള്‍, ക്രയോണ്‍ കളറിംഗ് സബ്ജൂനിയര്‍ 3,4 ക്ലാസുകള്‍,ചിത്രം വരച്ച് ക്രയോണ്‍ കളറിംഗ് യുപി ക്ലാസുകള്‍,ഹൈസ്‌കൂള്‍ ജലച്ചായം എന്നിങ്ങനെയാണ് കാറ്റഗറികള്‍.ഓരോ കാറ്റഗറിയിലും മികച്ച മൂന്നെണ്ണം വീതം ജില്ലാതലത്തിലേക്കും ജില്ലയിലെ മികച്ച മൂന്നെണ്ണം സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേദിവസം രണ്ടുമണിക്ക് മുമ്പ് മത്സര കേന്ദ്രങ്ങളില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം.