എഴുത്തുകാരുടെ സൗഹൃദ സംഗമം 24 ന്
നടവയല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് എഡുക്കേഷണല്‍ സൊസൈറ്റിയുടെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് വയനാട്ടിലെ എഴുത്തുകാരുടെ സൗഹൃദ സംഗമം ഏപ്രില്‍ 24 ന് നടവയലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നടവയല്‍ ഗ്രന്ഥശാല എന്ന പേരില്‍ പുതുതായി ആരംഭിക്കുന്ന ലൈബ്രറി പ്രമുഖ സാഹിത്യകാരന്‍ കെ.ജെ. ബേബി ഉദ്ഘാടനം ചെയ്യും.24 ന് രാവിലെ മുതല്‍ വയനാട്ടിലെ എഴുത്തുകാരുടെ സൗഹൃദ സംഗമവും സംഘടിപ്പിക്കുന്നുണ്ട്.എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും പരസ്പരം കാണുവാനും പരിചയപ്പെടാനും സംവദിക്കുവാനുമുള്ള ഒത്തു ചേരലാണ് ഒരുക്കിയിട്ടുള്ളത്.
നടവയല്‍ കേന്ദ്രമായി 1992 ല്‍ പ്രവര്‍ത്തനമാരംഭിച്ച കോ-ഓപ്പറേറ്റീവ് എഡുക്കേഷണല്‍ സൊസൈറ്റി കാലാനുസൃതമായ പരിഷ്‌കാര പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതോടനുബന്ധിച്ച് ‘ നടവയല്‍ ഗ്രന്ഥശാല ‘ എന്ന പേരില്‍ പുതുതായി ഒരു ലൈബ്രറി ആരംഭിക്കുകയാണ്. വായനയെയും എഴുത്തിനെയും പ്രോല്‍സാഹിപ്പിക്കുന്ന സര്‍ഗാത്മക സാഹചര്യങ്ങള്‍ ഒരുക്കുവാനാണ് പരിശ്രമം.ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ തൊഴില്‍ പരിശീലന പരിപാടികള്‍, കലാ-കായിക പരിശീലനങ്ങള്‍, പി.എസ്.സി കോച്ചിംഗ്, ഐ.ഇ.എല്‍.ടി.എസ് വിദേശഭാഷാ പരിശീലനങ്ങള്‍, വര്‍ക്ക് നിയര്‍ ഹോം മുതലായ മേഖലകളിലും സംഘം പ്രവര്‍ത്തന സജ്ജമായിക്കൊണ്ടിരിക്കുകയാണ്.
ഏപ്രില്‍ 24 ന് ഞായറാഴ്ച പ്രമുഖ സാഹിത്യകാരന്‍ കെ.ജെ. ബേബി ഗ്രന്ഥശാലയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. അനുബന്ധമായി രാവിലെ മുതല്‍ വയനാട്ടിലെ എഴുത്തുകാരുടെ സൗഹൃദ സംഗമവും സംഘടിപ്പിക്കുന്നുണ്ട്. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും പരസ്പരം കാണുവാനും പരിചയപ്പെടാനും സംവദിക്കുവാനുമുള്ള ഒത്തു ചേരലാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, പുസ്തക പ്രദര്‍ശനവും വില്പനയും ക്രമീകരിച്ചിട്ടുണ്ട്.പത്രസമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് പി.എ ദേവസ്യ, ഡയറക്ടര്‍മാരായ വി.ജെ തോമസ്, മേരി ഐമനച്ചിറ, ജോസ് മാത്യൂ, ജെയിംസ് ജോസഫ്, സച്ചിന്‍ സുനില്‍ എന്നിവര്‍ സംസാരിച്ചു.