വിദ്യാഭ്യാസ ഗ്രാന്റ് ലഭിച്ചില്ല ട്രൈബല്‍ഡെവലപ്പ്‌മെന്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

0

വിദ്യാഭ്യാസ ഗ്രാന്റ് ലഭിച്ചില്ല മാനന്തവാടി താഴയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന നളന്ദ കോളേജിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ മാനന്തവാടി ട്രൈബല്‍ഡെവലപ്പ്‌മെന്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.2021 ല്‍ വിദ്യാഭ്യാസ ഗ്രാന്റിനായ് ട്രൈബല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടും ഗ്രാന്റ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ റ്റി.ഡി.ഒ ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തിയത്.ഏകജാലകം വഴി അപേക്ഷ നല്‍കാത്ത പഠനം പൂര്‍ണ്ണമായും നിലച്ച അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട മുപ്പത് കുട്ടികളാണ് + 2 വിന് നളന്ദ കോളേജില്‍ പഠനം നടത്തുന്നത്. പിന്‍സിപ്പാള്‍ പി.ജെ.ജോണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രിന്‍സിപ്പാള്‍ ജോസഫ് അമ്പാട്ട്, മുസ്തഫ എള്ളില്‍, ഗോവിന്ദരാജ്, വിദ്യാര്‍ത്ഥികളായ അശ്വതി ബാബു, ദേവിക, ആതിര, ശിവന്‍, മനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!