18-44 പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സീന്‍ വിതരണം ഉടന്‍ തുടങ്ങും. മുന്‍ഗണനാപ്പട്ടികയും മാര്‍ഗനിര്‍ദേശങ്ങളും ഇന്ന് പുറത്തിറക്കിയേക്കും. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വാങ്ങുന്ന വാക്‌സീനാകും ഉപയോഗിക്കുക. ഗുരുതര രോഗബാധിതര്‍, വീടുകളില്‍ പോകുന്ന വാര്‍ഡുതല സമിതികളിലെ സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, സന്നദ്ധ സേനാ വൊളന്റിയര്‍മാര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന.
മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഒട്ടേറെ പേര്‍ ആവശ്യപ്പെടുന്നുണ്ടെന്നും എല്ലാവര്‍ക്കും നല്‍കാനുള്ള വാക്‌സീന്‍ ഒരുമിച്ചു ലഭ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്കുണ്ടാകാത്തവിധം ക്രമീകരണം ഏര്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണ, ആരോഗ്യ വകുപ്പുകള്‍ ശ്രദ്ധിക്കണം പൊലീസ് സഹായം തേടാമെന്നും അറിയിച്ചു