അടുത്ത വര്‍ഷത്തെ പുതിയ പ്രൊഫൈലിൽ 6 മാസത്തിനുള്ളിലെടുത്ത ഫോട്ടോ ചേർക്കണം
2022 ജനുവരി 1 മുതൽ പുതിയ പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ ആറ് മാസത്തിനുള്ളിലെടുത്ത ഫോട്ടോഗ്രാഫ് അപ്‍ലോഡ് ചെയ്യണമെന്ന് പിഎസ് സി അറിയിച്ചു. വ്യക്തിഗത പ്രൊഫൈൽ വഴിയാണ് ഓരോ ഉദ്യോഗാർത്ഥിയും പിഎസ്‍സി അപേക്ഷ സമർപ്പിക്കേണ്ടത്. പരീക്ഷക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അഡ്മിഷൻ ടിക്കറ്റ്
Binder (Cat. No. 400/2019) In Govt. Secretariat /KPSC/Local Fund Audit/ Kerala Legislature Secretariat etc.) തെരഞ്ഞെടുപ്പിനായി 29.12.2021 (Wednesday) 02.30 pm to 04.15 pm വരെ നടത്തുന്ന പൊതു ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പാലക്കാട് ജില്ലയിൽ സ്വന്തം കെട്ടിടത്തിലുള്ള സംസ്ഥാനത്തെ ആദ്യ ജില്ലാ പി.എസ്.സി ഓഫീസിലെ ആദ്യ പരീക്ഷ ഇന്ന് നടന്നു. വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (അനിമല്‍ ഹസ്ബന്ററി കാറ്റഗറി നമ്പര്‍ 323/2020) പരീക്ഷയാണ് നടന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒന്നിടവിട്ടാണ് ഉദ്യോഗാര്‍ഥികള്‍ക്ക് സീറ്റുകള്‍ ഒരുക്കിയിരുന്നത്. പരീക്ഷയുടെ വേരിഫിക്കേഷന്‍ നടപടികള്‍ രാവിലെ 10ന് ആരംഭിച്ചിരുന്നു.
നാലുനിലകളിലായി 17860 ചതുരശ്ര അടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടം പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപം സര്‍ക്കാര്‍ അതിഥിമന്ദിരത്തിന് എതിര്‍വശത്തായി 25 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. സ്വന്തം കെട്ടിടവും രണ്ട് ഓണ്‍ലൈന്‍ പി.എസ്.സി പരീക്ഷാ കേന്ദ്രവുമുള്ള കേരള പി.എസ്.സിയുടെ ഏറ്റവും വലിയ പരീക്ഷാ കേന്ദ്രമാണിത്.
പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായ കെട്ടിടത്തില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി റാമ്പ്, ലിഫ്റ്റ് സൗകര്യങ്ങള്‍ ഉണ്ട്. രണ്ടും മൂന്നും നിലകളിലായി ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒറ്റത്തവണ 345 ഉദ്യോഗാര്‍ഥികള്‍ വീതം മൂന്നു സെഷനുകളിലായി 1000 ലധികം പേര്‍ക്ക് ഒരു ദിവസം പരീക്ഷ എഴുതാനുള്ള സൗകര്യമാണ് ഇവിടെ ഉള്ളത്.