പ്രൊഫഷണല്‍ നാടക മത്സരത്തിന് തുടക്കമായി

0

 

ഏഴാമത് സംസ്ഥാനതല പ്രൊഫഷണല്‍ നാടക മത്സരത്തിന് ബത്തേരിയില്‍ തുടക്കമായി. ഡിസംബര്‍ മൂന്ന് വരെ നടക്കുന്ന നാടക മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പത്ത് നാടകങ്ങളാണ് അരങ്ങേറുക.പള്‍സ് കേരള അക്കാദമി ഓഫ് എന്‍ജിനീയറിങ്ങും, നഗരസഭയും പ്രസ്സ് ക്ലബ്ബും സംയുക്തമായാണ് നാടകമത്സരം സംഘടിപ്പിക്കുന്നത്. പരിപാടി നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ദിവസത്തില്‍ കോഴിക്കോട് രംഗ ഭാഷയുടെ മൂക്കുത്തിയാണ് അരങ്ങിലെത്തിയത്.ബത്തേരി പള്‍സ് കേരള അക്കാദമി ഓഫ് എന്‍ജീനിയറിങ്ങ് നഗരസഭയും, പ്രസ് ക്ലബ്ബുമായി സഹകരിച്ചാണ് ഏഴാമത് സംസ്ഥാനതല പ്രൊഫഷണല്‍ നാടകമത്സരം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 3വരെ നടക്കുന്ന നാടക മത്സരത്തില്‍ മികച്ച പത്ത് നാടകങ്ങളാണ് അരങ്ങേറുക. ഉദ്ഘാടന ദിവസത്തില്‍ കോഴിക്കോട് രംഗ ഭാഷയുടെ മൂക്കുത്തിയാണ് അരങ്ങിലെത്തിയത്. സുല്‍ത്താന്‍ബത്തേരി ടൗണ്‍ഹാളില്‍ നാടകം മത്സരം കുടുംബ സമേതമാണ് ആളുകള്‍ എത്തിയത്. നാടകമത്സരത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നും ഒരുവിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, നഗരസഭ ചെയര്‍മാന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും കേരള അക്കാഡമി എം ഡി ജേക്കബ്ബ് സി വര്‍ക്കി പറഞ്ഞു. കൂടാതെ പുതുതലമുറയെ നാടകത്തിലേക്ക് ആകര്‍ഷിക്കുക, നാടക കലയെ കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇത്തരത്തില്‍ സംസ്ഥാനതല നാടകമത്സരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മികച്ച നാടകം, രണ്ടാമത്തെ നാടകം, ജനപ്രിയ നാടകം, നടന്‍, നടി തുടങ്ങി 14 അവാര്‍ഡുകളും നല്‍കും. നാടക മത്സരത്തിന്റെ ഉല്‍ഘാടനം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് തിരിതെളിച്ച് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജനപ്രതിനിധികള്‍, പ്രസ്‌ക്ലബ്ബ് ഭാരവാഹികളടക്കം നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!