വയലാര്‍ അനുസ്മരണം നടത്തും

0

സിംഗേഴ്‌സ് ഗ്രൂപ്പ് വയലാര്‍ അനുസ്മരണം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ അസീസ് മുഖ്യാതിഥിയായിരിക്കും. പ്രസിഡന്റ് ഹരീഷ് നമ്പ്യാര്‍ അധ്യക്ഷനാകും.സെക്രട്ടറി പി കെ വിജയന്‍, ട്രഷറര്‍ വിനോദ് ശേഖര്‍ എന്നിവര്‍ പങ്കെടുക്കും. ഗ്രൂപ്പ് നടത്തിയ ഓണ്‍ലൈന്‍ ഗാനാലാപന മത്സരാര്‍ത്ഥികള്‍ക്ക് മന്ത്രി മൊമെന്റോയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. തുടര്‍ന്ന് വയലാറിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2017ല്‍ തുടങ്ങിയ കലാകായിക സാംസ്‌കാരിക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിച്ചു വരുന്ന സംഘടനയുടെ പേര് സിംഗേഴ്‌സ് ഗ്രൂപ്പ് വയനാട് എന്നായിരുന്നു. നിയമപരമായ കാരണങ്ങളാല്‍ സിംഗേഴ്‌സ് ഗ്രൂപ്പ് വയനാട് എന്ന് മാറ്റി സിംഗേഴ്‌സ് ഗ്രൂപ്പ് കല്‍പ്പറ്റ എന്ന പേരില്‍ ആക്കിയെന്നും ഭാരവാഹികള്‍ അറിയിച്ചു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!