ചീക്കല്ലൂര്‍ പാടശേഖരത്തിലെ നെല്‍ക്കൃഷിയിലാകെ കതിരിന് കുലവാട്ടം വന്നത് ഗവേഷണത്തിലെ പാളിച്ചമൂലമെന്ന് ചീക്കല്ലൂര്‍ കര്‍ഷക കൂട്ടായ്മ കല്‍പ്പറ്റയിലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.മണ്ണൂത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ മനുവര്‍ണ എന്ന നെല്‍വിത്ത് ഉപയോഗിച്ച് കൃഷി ചെയ്ത കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളിലെ 60ഓളം പേരുടെ 240 ഏക്കറിലെ നെല്‍ക്കൃഷിയാണ് കുലവാട്ടം വന്ന് പൂര്‍ണമായി നശിച്ചത്. കര്‍ഷകര്‍ക്ക് നഷ്ടം നല്‍കാനുള്ള തുക സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന് ആവശ്യമുന്നയിച്ച് ഈ മാസം 25-ന് ചീക്കല്ലൂര്‍ പാടത്ത് നിന്നും കല്‍പ്പറ്റ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലേക്ക് നെല്‍കറ്റകളുമായി മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മണ്ണൂത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ മനുവര്‍ണ എന്ന നെല്‍വിത്ത് ഉപയോഗിച്ച് കൃഷി ചെയ്ത കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളിലെ 60ഓളം പേരുടെ 240 ഏക്കറിലെ നെല്‍ക്കൃഷിയാണ് കുലവാട്ടം വന്ന് പൂര്‍ണമായി നശിച്ചത്.സംസ്ഥാനത്തെ നെല്ല് ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള മനുവര്‍ണ 4700 കിലോയോളം മണ്ണുത്തിയില്‍ നിന്ന് ഒന്നിച്ച് നേരിട്ട് വാങ്ങുകയായിരുന്നു. 700 ടണ്‍ നെല്ലും 15000 കറ്റ പുല്ലും പ്രതീക്ഷിച്ചത് കര്‍ഷകര്‍ക്ക് നഷ്ടമായി. ഈ സാഹചര്യത്തില്‍ ഒരു ഏക്കറിന് 60,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണം. പട്ടാമ്പി, വൈറ്റില, മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുടെ ശമ്പളത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് നഷ്ടം നല്‍കാനുള്ള തുക സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും, പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെ ഉപരോധിക്കുകയും കാര്‍ഷിക ഗവേഷണ കേന്ദ്രം, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവരെ കക്ഷിചേര്‍ത്ത് നിയമപോരാട്ടങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇ.പി. ഫിലിപ്പു കുട്ടി, കെ. കേശവമാരാര്‍, ഇ.കെ. ഉണ്ണിക്കൃഷ്ണന്‍, എം. ശിവന്‍പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.