ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ഇന്ന് ശോഭായാത്രകള്‍ നടക്കും.മുണ്ടക്കൈ ദുരന്തത്തിന്റെ പ ശ്ചാത്തലത്തില്‍ വയനാട്ടില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമാ യിട്ടായിരിക്കും ഇത്തവണത്തെ ശോഭായാത്ര.എല്ലാ സ്ഥലങ്ങളി ലും ശോഭാ യാത്ര ആരംഭിക്കുമ്പോള്‍ മുണ്ടക്കൈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് അ നുശോചന സന്ദേശം വായിക്കും.പരിസ്ഥിതിയേയും ദേശീയത യേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന ‘പുണ്യമീ മണ്ണ്;പവിത്രമീ ജന്മം’ എന്നതായിരിക്കും ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം