കെ.എസ്.ഇ.ബി.എല്‍ ന്റെ അധീനതയിലുള്ള കുറ്റ്യാടി ഓഗ്മെന്റേഷന്‍ പദ്ധതിയുടെ ഭാഗമായ ബാണാസുര സാഗര്‍ ജല സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന് ഇപ്പോള്‍ 772 മീറ്റര്‍ ആയതിനാല്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇത് ജലസംഭരണിയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 773.50 മീറ്ററിന്റെ ബ്ലൂ അലേര്‍ട്ട് ജലനിരപ്പ് ആയതിനാല്‍ ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായാണ് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്.