രാത്രിയില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ കയറിയ സാമൂഹിക വിരുദ്ധര്‍ വയറിംഗും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ചതായി പരാതി. മീനങ്ങാടി പനമരം റൂട്ടിലോടുന്ന ബസിലാണ് സാമൂഹിക വിരുദ്ധര്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്.
കരണിയിലെ സ്വകാര്യ പമ്പിന് സമീപം രാത്രി 8.30 ഓടെയാണ് നിര്‍ത്തിയിട്ട മാര്‍ബേസില്‍ ബസി നുള്ളില്‍ കയറി സാമൂഹിക വിരുദ്ധര്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്.എയര്‍ പൈപ്പ്, ലൈറ്റുകളിലേക്കും എഞ്ചിനിലേക്കുമുള്ള വയറിംഗ് തുടങ്ങി വാഹനം ഓടാന്‍ കഴിയാത്ത വിധമാണ് സാമൂഹ്യ വിരുദ്ധര്‍ വയറിംഗും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ചത്.