കേരളോത്സവത്തിന് തുടക്കം
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തില്‍ നവംബര്‍ 6 വരെ നീണ്ടു നില്‍ക്കുന്ന കേരളോത്സവം വിവിധ സ്ഥലങ്ങളിലായി നടക്കുമെന്ന് ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷണന്‍ ഉദ്ഘാടനം ചെയ്തു.കേരളോത്സവ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.വിവിധ സ്ഥലങ്ങളിലായി ഫുട്‌ബോള്‍, ക്രിക്കറ്റ്, ചെസ്, ഷട്ടില്‍, കബഡി, വടംവലി, പഞ്ചഗുസ്തി അത്‌ലറ്റിക്‌സ്, കലാമത്സരങ്ങള്‍ തുടങ്ങിയവ നടക്കും.
29 ന് വോളിബോള്‍ മത്സരത്തോടെ കേരളോത്സവത്തിന് തുടക്കമായി. നവംബര്‍ 6 ന് വെള്ളമുണ്ട എട്ടേ നാലില്‍ വൈവിധ്യമാര്‍ന്ന ഘോഷയാത്രയോടെ കേരളോത്സവം സമാപിക്കുമെന്നും ഭരണ സമിതി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, സി.എം. അനില്‍കുമാര്‍, പി.രാധ, കെ.കെ.സുരേഷ്, ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.