എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും. ഇത് സംബന്ധിച്ച സിന്റിക്കേറ്റിന്റെ അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിര്‍ദ്ദേശം വൈസ് ചാന്‍സലര്‍ അംഗീകരിച്ചു.
ജൂണ്‍ 22 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ ഇരുന്നു പരീക്ഷ എഴുതാം. പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച വിശദമായ മാര്‍ഗരേഖകള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
ക്യാമ്പസ് പ്ലേസ്മെന്റും ഉന്നത പഠന സാധ്യതകളും പരിഗണിച്ച് ജൂലൈ മൂന്നാം വാരത്തോടെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഗ്രേഡ് കാര്‍ഡുകളും ലഭ്യമാക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.