ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജത ജൂബിലി ആഘോഷം
തവിഞ്ഞാല്‍ ഉദയഗിരി ഗവ: എല്‍.പി.സ്‌കൂള്‍ രജത ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് നവംബര്‍ 27 ന് തുടക്കമാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2023 ജനുവരി അവസാനം സ്‌കൂള്‍ വാര്‍ഷികത്തോടെ ജൂബിലിയാഘോഷത്തിന് സമാപനമാകും.വാര്‍ത്താ സമ്മേളനത്തില്‍ പി ടി എ പ്രസിഡണ്ട് ബിജു അഗസ്റ്റിന്‍,ഹെഡ്മാസ്റ്റര്‍ സി.വി.കുര്യാച്ചന്‍ സീനിയര്‍ അസിസ്റ്റന്റ് പി.എം.കുഞ്ഞിരാമന്‍,പി.ടി.എ മെമ്പര്‍ ജോളി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
1998ല്‍ കേവലം 7 കുട്ടികളുമായി DPEP സ്‌കൂളായി പ്രവര്‍ത്തനം തുടങ്ങിയ ഉദയഗിരി ഗവ: എല്‍.പി.എസ്. ഇന്ന് 153 കുട്ടികളുമായി പ്രയാണം തുടരുകയാണ്.ജനകീയ പിന്തുണയും പ്രോത്സാഹനവും മാറി മാറി വന്ന സര്‍ക്കാരുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സാമ്പത്തിക സഹായവും ഈ സ്ഥാപനത്തെ ഒരു ഹൈടെക് വിദ്യാലയമാക്കി വളര്‍ത്തി. അക്കാദമിക മികവും സാമൂഹ്യ ബന്ധങ്ങള്‍ വളര്‍ത്തുന്ന ഇടപെടലുകളും പരിസ്ഥിതി സൗഹൃദമായ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും കൊണ്ട് വേറിട്ട നിലവാരം പുലര്‍ത്താന്‍ സ്‌കൂളിന് കഴിഞ്ഞു. മികച്ച പി. റ്റി.എ ക്കുള്ള അവാര്‍ഡും നല്ല പാഠം, സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്‌കാരം, ഹരിത മുകുളം, മികച്ച കുട്ടിക്കര്‍ഷക , സര്‍ഗ്ഗവിദ്യാലയ പുരസ്‌കാരം, ഷോട്ട് ഫിലിം സ്റ്റേറ്റ് അവാര്‍ഡ് തുടങ്ങി നേട്ടങ്ങളുടെ പട്ടികതന്നെയുണ്ട് ഈ വിദ്യാലയത്തിന് .
പൊതുസമൂഹം ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയ ഈ വിദ്യാലയം ഇന്ന് ജില്ലയിലെ അന്താരാഷ്ട്ര നിലവാരമുള്ളമാതൃകാ പ്രീപ്രൈമറിയടക്കം അംഗീകാരത്തിന്റെ അഭിമാന നിമിഷങ്ങളിലൂടെ ജൂബിലിയാഘോഷത്തിന് ഒരുങ്ങുകയാണ്. പൂര്‍വ വിദ്യാര്‍ത്ഥി സംഗമം’മഷിത്തണ്ട് ‘ , താലൂക്ക് അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പെയ്ന്റിംഗ് മത്സരം, അഖില വയനാട് വടം വലി മത്സരം (നവംബര്‍ 27 ന് ) തുടങ്ങിയവ നടക്കും. 2023 ജനുവരി അവസാനം സ്‌കൂള്‍ വാര്‍ഷികത്തോടെ ജൂബിലിയാഘോഷത്തിന്‌സമാപനമാകുമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.