വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ ഞായറാഴ്ച നാമജപയജ്ഞം

0

 

വള്ളിയൂര്‍ക്കാവ് ക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തില്‍ ഞായറാഴ്ച നാമജപയജ്ഞം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വള്ളിയൂര്‍കാവ് എക്സിബിഷന്‍,ട്രേഡ് ഫെയര്‍ ലേലതുക നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കുക ഉത്തരവാദികളായ ട്രസ്റ്റിമാരുടെയും ജീവനക്കാരുടെയും പേരില്‍ നടപടി സ്വീകരിക്കുക,ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് യജ്ഞം നടത്തുന്നത്.

 

നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റിമാരും മേല്‍ശാന്തിയും കാവില്‍ ക്രമക്കേടുകള്‍ നടത്തുന്നുണ്ടെന്നും, ഇവരെ മാറ്റി നിര്‍ത്തി ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്നും അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും ഭാരവാഹികളായ കമ്മനമോഹനന്‍, സന്തോഷ് ജി നായര്‍, സി.കെ. ഉദയന്‍ ഇ.കെ.ഗോപി ,അശോകന്‍ ഒഴക്കോടി, തുടങ്ങിയവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!