നവംബര്‍ 1 മുതല്‍ ജില്ലയില്‍ സ്വകാര്യബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍

0

സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന ഉദ്യോഗസ്ഥരുടെ നടപടിയില്‍ നിന്നു പിന്മാറിയില്ലെങ്കില്‍
നവംബര്‍ ഒന്നുമുതല്‍ ജില്ലയില്‍ സ്വകാര്യബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വകാര്യബസ്സുകളെ സ്പീഡ് ഗവര്‍ണ്ണറിന്റെയും ജിപിഎസിന്റെ പേര് പറഞ്ഞുപീഡിപ്പിക്കുകയാണന്നും കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഈ സംവിധാനങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തുന്നില്ലന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മോട്ടോര്‍വാഹന വകുപ്പ് നാട്ടില്‍ രണ്ട് നിയമങ്ങളാണ് നടപ്പിലാക്കുന്നതെന്നും പാരലര്‍ സര്‍വ്വീസുകള്‍ക്കുനേരെ വകുപ്പ് കണ്ണടയ്ക്കുകയാണന്നും ഭാരവാഹികള്‍ ആരോപിച്ചു. റൂട്ട് പതിച്ച കണ്‍സഷന്‍ കാര്‍ഡ് ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് യാതൊരു കണ്‍സഷനും സ്വാകാര്യബസ്സുകളില്‍ നല്‍കില്ലെന്നും ഭാരവാഹികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!