എബിസിഡി ക്യാമ്പിന് അമ്പലവയലില്‍ തുടക്കം

0

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പിന് അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു.റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ ആധികാരിക രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കുക. ഇതിനായി അക്ഷയയുടെ 38 കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.

റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത് തുടങ്ങിയ ആധികാരിക രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കുക. അക്ഷയയുടെ 38 കൗണ്ടറുകള്‍ ഇതിനാല്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ എ.ബി.സി.സി ക്യാമ്പുകളുടെ ഏകോപന ചുമതല വഹിക്കുന്ന സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി ക്യാമ്പ് സന്ദര്‍ശിച്ചു. ആധാര്‍ നഷ്ടപ്പെട്ട താന്നിവയല്‍ കോളനിയിലെ ഒ.ശ്യാമളയ്ക്ക് ക്യാമ്പില്‍ വെച്ച് ആധാര്‍ കാര്‍ഡ് വിണ്ടിടുത്ത് കൊടുത്തു. വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. രേഖകളുടെ തെറ്റു തിരുത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ ക്യാമ്പില്‍നിന്നും നല്‍കും. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍ സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പ് ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, അക്ഷയ കേന്ദ്രം, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നടക്കുന്നത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷമീര്‍ അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ കെ ദേവകി തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചുഅമ്പലവയല്‍ ഗ്രാരാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോര്‍ജ്ജ്, കെ.എസ്.ഐ.റ്റി.എം ജില്ലാ പ്രോജക്ട് മാനേജര്‍ ജെറിന്‍ സി ബോബന്‍, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, സീതാ വിജയന്‍, അമ്പിളി സുധി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനീഷ് ബി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!