ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതിയുമായി ബത്തേരി നഗരസഭ

0

വിദ്യാര്‍ഥികളെ പൂര്‍ണ്ണമായും സ്‌കൂളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതിയുമായി ബത്തേരി നഗരസഭ.വിളവെടുപ്പ് സീസണായതോടെ ഗോത്രമേഖലയിലെയടക്കം കുട്ടികള്‍ സ്‌കൂളിലെത്താത്ത സാഹചര്യത്തിലാണ് വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ കൂട്ടിയോജിപ്പിച്ച് നഗരസഭ ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതി നടപ്പാക്കുന്നത്.ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം നഗരസഭയില്‍ ചേര്‍ന്ന എംഇസി യോഗത്തിലാണ് തീരുമാനം.

സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിയിലെ മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കുന്നതിനായാണ് ഡ്രോപ്പ് ഔട്ട് ഫ്രീ യജ്ഞവുമായി നഗരസഭ രംഗത്തെത്തിയിരിക്കുന്നത്. നഗരസഭ എഡ്യൂക്കേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡയറ്റ് വയനാട്, ബിആര്‍സി ബത്തേരി, ഡ്രൈബല്‍ വകുപ്പ്, പൊലിസ് എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ നഗരസഭ പരിധിയിലെ 39 വിദ്യാര്‍ഥികളാണ് സ്‌കൂളുകളില്‍ എത്തിച്ചേരാത്തതെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

ഇവരെസ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുന്നതിനായി ജനപ്രതിനിധികളും, അധ്യാപകരും മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളുടെ പ്രതിനിധികളുമടങ്ങുന്ന ടീം കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കും. നിലവില്‍ അടക്ക, കാപ്പി വിളവെടുപ്പ് സീസണായതിനാല്‍ കുട്ടികള്‍ ഇതിലേക്ക് തിരിഞ്ഞിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കുട്ടികള്‍ക്ക് ജോലി നല്‍കുന്ന തോട്ടമുടമയുടെയും, തൊഴിലുടമയുടെ പേരിലും കേസുകള്‍ എടുക്കാനുമാണ് തീരുമാനം. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം നഗരസഭയില്‍ ചേര്‍ന്ന എംഇസി യോഗത്തിലാണ് തീരുമാനമെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!