കടുവയെ പിടികൂടാന്‍ പ്രത്യേക ദൗത്യസംഘം

0

 

ചീരാലില്‍ കടുവയെ പിടികൂടാന്‍ പ്രത്യേക ദൗത്യസംഘമെത്തി.മറ്റു ജില്ലകളില്‍ നിന്നുള്ള ആര്‍.ആര്‍.ടി ടീമും ഡോക്ടര്‍മാരുടെ സംഘവും, കുങ്കിയാനകളുടെ സഹായത്തോടെ വനത്തിനുള്ളില്‍ വെച്ച് തന്നെ കടുവയെ പിടികൂടാനുള്ള ശ്രമമാണ് ഇന്ന് ആരംഭിച്ചത്. കണ്ണൂര്‍ സി.സി.എഫ് നേതൃത്വത്തിലാണ് ദൗത്യം.പ്രദേശത്ത് ലൈവ് ക്യാമറ സ്ഥാപിച്ചും കടുവയെ നിരീക്ഷിക്കാനുള്ള നടപടികളും ആരംഭിച്ചു.

ചീരാല്‍ പ്രദേശത്ത് പതിമൂന്ന് വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ പിടികൂടാനുള്ള ശക്തമായ നടപടികള്‍ വനം വകുപ്പ് ആരംഭിച്ചു.കഴിഞ്ഞ ദിവസം കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് എം.എല്‍.എ ഐ സി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ജനകീയ സമിതിയും, മുഖ്യമന്ത്രിയെയും, വനം മന്ത്രിയെയും കണ്ടിരുന്നു. തുടര്‍ന്ന് കടുവയെ പിടികൂടാനുള്ള ശക്തമായ നടപടികളാണ് വനം വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!