പടക്ക കടക്ക് ലൈസന്‍സ് പുതുക്കി നല്‍കാതെ പഞ്ചായത്തധികൃതര്‍ പീഡിപ്പിക്കുന്നതായി പരാതി. പൂതാടി പഞ്ചായത്തിലെ കേണിച്ചിറയില്‍ 2016 മുതല്‍ പടക്കകട നടത്തുന്ന പുത്തന്‍പുരയില്‍ പി.സി. പ്രദീപ് കുമാറാണ് പരാതിയുമായി എത്തിയത്.തനിക്കനുകൂലമായ കോടതി വിധി ഉണ്ടായിട്ടും മറ്റൊരു മെസ് ഹൗസിന് വേണ്ടി പഞ്ചായത്ത് സെക്രട്ടറി തന്നെ കള്ള കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നും ഇദ്ദേഹം കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പരാതിപ്പെട്ടപ്പോള്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അനുകൂല വിധി പുറപ്പെടുവിച്ചെങ്കിലും നടപ്പാക്കാന്‍ പഞ്ചായത്ത് സെക്രട്ടറി തയ്യാറായിട്ടില്ലെന്നും, ഇപ്പോള്‍ താന്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണന്നും പ്രദീപ് കുമാര്‍ പറഞ്ഞു.
2021 ജൂലായ് മുതലാണ് തന്റെ കടക്ക് സമീപം മറ്റൊരു മെസ്സ് ആരംഭിക്കുന്നതിനും തന്റെ കട ഒഴിപ്പിക്കാനും ശ്രമം തുടങ്ങിയത്. പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് പ്രകോപനമായത്. പൂട്ടികിടക്കുന്ന സ്ഥാപനത്തിന് ഒരു വര്‍ഷത്തിലധികമായി വാടക കൊടുത്തു വരികയാണ് .450 കിലോ സ്‌ഫോടക വസ്തുക്കള്‍ വില്‍ക്കാനാകാതെ കെട്ടികിടക്കുകയാണ്. പരാതിപ്പെട്ടപ്പോള്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അനുകൂല വിധി പുറപ്പെടുവിച്ചെങ്കിലും നടപ്പാക്കാന്‍ പഞ്ചായത്ത് സെക്രട്ടറി തയ്യാറായിട്ടില്ലെന്നും, ഇപ്പോള്‍ താന്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണന്നും പ്രദീപ് കുമാര്‍ പറഞ്ഞു.