കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ജില്ലയില്‍ 1.01 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കഴിഞ്ഞ 6 വര്‍ഷമാണ് ആവശ്യക്കാര്‍ക്ക് റെക്കോര്‍ഡ് വേഗത്തില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയത്. 2016 മുതല്‍ 2022 വരെ 69063 വൈദ്യുതി കണക്ഷനുകള്‍ നല്‍കി. ഇതില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ മാത്രം 18063 കണക്ഷനുകളാണ് നല്‍കിയത്. മാനന്തവാടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ കണക്ഷന്‍ നല്‍കിയത്.മാനന്തവാടി 13107, ബത്തേരി 3282, വൈത്തിരി 1674 കണക്ഷനുകള്‍ നല്‍കി. 2011-16 വര്‍ഷം ജില്ലയില്‍ ആകെ 31996 വൈദ്യുതി കണക്ഷനുകളാണ് നല്‍കിയത്. ഇതില്‍ വൈത്തിരി 1847, ബത്തേരി 1745, മാനന്തവാടി 1264 ഉള്‍പ്പെടെയുള്ള മൂന്ന് താലൂക്കുകളിലായി 4856 വൈദ്യുതി കണക്ഷനുകളുമാണ് നല്‍കിയത്.