പുല്‍പ്പള്ളി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലെ പല പാതകളുടെയും അരികില്‍ മാസങ്ങളായി മരത്തടികള്‍ കൂട്ടിയിട്ടിരിക്കുന്നത്.സ്വകാര്യ വ്യക്തികള്‍ വില്‍ക്കാനായി മുറിച്ചു മരങ്ങളാണിവ മൂന്നു വര്‍ഷം മുമ്പ് ഷെഡ് – പുല്‍പ്പള്ളി റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് റോഡരികില്‍ കൂട്ടിയിട്ടിരുന്ന മരത്തടിയിലേക്കു വീണ് പരിക്കേറ്റ് മരിച്ചിരുന്നു.ഷെഡ് മുതല്‍ മുള്ളന്‍കൊല്ലി വരെയുള്ള റോഡരികില്‍ മിക്ക ഭാഗത്തും മരങ്ങളുടെ ഭാഗങ്ങള്‍ അപകടകരമായ രീതിയിലിട്ടിരിക്കുകയാണ്. ലോറിയിലും മറ്റും എളുപ്പത്തില്‍ കയറ്റിക്കൊണ്ടുപോകാനുള്ള സൗകര്യത്തിനാണ് ആളുകള്‍ തോട്ടങ്ങളില്‍ നിന്ന് മരംമുറിച്ച് റോഡരികിലിടുന്നത്. എന്നാല്‍ കച്ചവടം വൈകിയാല്‍ കാലങ്ങളോളം അവ യാത്രക്കാര്‍ക്ക് ഭീഷണിയായിക്കിടക്കും സൈഡ് നല്‍കാന്‍ പോലും കഴിയാത്ത നിലയിലാണ് മരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.ഏറെ നാളായി ഇത്തരത്തില്‍ മരത്തടിയിട്ടിട്ടും അധികൃതര്‍ മാറ്റാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍.