ഇന്നും കൂടി ഇന്ധനവില; ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയും കൂടി 

0

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂട്ടിയത്.മേയ് നാലിന് ശേഷം എട്ടാംതവണയാണ് ഇന്ധന വില കൂടുന്നത്.രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളര്‍- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്.

തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 89 രൂപ 18 പൈസയായി. പെട്രോള്‍ ലീറ്ററിന് 94 രൂപ 32 പൈസയാണ് വില. കൊച്ചിയില്‍ ഡീസലിന് 87 രൂപ 42 പൈസയും പെട്രോളിന് 92 രൂപ 44 പൈസയുമാണ് പുതിയ വില.
നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഒരുമാസത്തോളം വില കൂടിയിരുന്നില്ല. അമേരിക്കയില്‍ എണ്ണ ആവശ്യകത വര്‍ദ്ധിച്ചതും രൂപയുമായുള്ള വിനിമയത്തില്‍ ഡോളര്‍ ദുര്‍ബലമായതും കാരണം ക്രൂഡ് ഓയില്‍ വില വീണ്ടും വര്‍ദ്ധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോഡ് ഉയരത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂര്‍ണ അടച്ചിടല്‍ അടക്കമുള്ള കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!