ഡോ.പി.നാരയണന്‍ നായര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അവാര്‍ഡ് സി.വി.അന്നകുട്ടിക്ക്

0

ഡോ.പി.നാരയണന്‍ നായര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് സി.വി.അന്നകുട്ടിക്ക്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 1967 മുതല്‍ വടക്കെ വയനാട്ടിലെ പനമരം. വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പ്രസവ ശുശ്രൂഷാരംഗത്ത് നിസ്തുല സേവനം അനുഷ്ടിച്ച് വ്യക്തി ജീവിതത്തിലെ വേദനകള്‍ക്കിടയിലും എഴുപത്തി എട്ടാം വയസിലും ആവശ്യക്കാരുടെ അരികിലെത്തി സേവനം ചെയ്യുന്നതാണ് അന്നകുട്ടിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.26 ന് ഉച്ചകഴിഞ്ഞ് 3.30 ന് വെള്ളമുണ്ട പബ്ബിക്ക് ലൈബ്രറി ഹാളില്‍ വെച്ചാണ് അവാര്‍ഡ് ദാന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ വിതരണം ചെയ്യുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് ഭാരവാഹികളായ ഡോ.കെ.വിജയകൃഷ്ണന്‍, എന്‍.യു.ജോണ്‍, കെ.ജോര്‍ജ് ജോസഫ് , ഡോ.സി.കെ.രജ്ഞിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!