ബഡ്‌സ് കലോത്സവം മിഴി 2022 നാളെ
മാനന്തവാടി ഗവ: കോളേജ് ക്യാമ്പസില്‍ ബഡ്‌സ് കലോത്സവം മിഴി 2022 നാളെ. കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുടുംബശ്രീ മിഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലയിലെ വിഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പരിശീലന കേന്ദ്രങ്ങളായ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ സര്‍വാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമായി ജില്ലാ കുടുംബശ്രീ മിഷന്‍ മാനന്തവാടി ഗവ: കോളേജിന്റെ സഹകരണത്തോടെയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
ലളിതഗാനം, പ്രഛന്ന വേഷം, ഉപകരണസംഗീതം, ഒപ്പന, മിമിക്രി, നാടോടി നൃത്തം, നാടന്‍ പാട്ട്, സംഘഗാനം, ക്രയോണ്‍സ് പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, എംബോസ് പെയിന്റിംഗ് തുടങ്ങി വിവിധങ്ങളായ മത്സരങ്ങള്‍ മിഴി 2022 ഭാഗമായി അരങ്ങേറും, ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 200 ലധികള്‍ കുട്ടികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. നാളെ (29 ന് ) രാവിലെ ഒ.ആര്‍. കേളു എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, മറ്റ് ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ കലോത്സവത്തില്‍ പങ്കെടുക്കുമെന്നും കുടുംബശ്രീ മിഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളത്തില്‍ ജില്ലാ കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ.ബാലസുബ്രമണ്ഡ്യന്‍, അസി: ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി.വാസുപ്രദീപ്, ജില്ലാ പ്രേഗ്രാം മാനേജര്‍ കെ.ജെ.ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.