വയനാട് മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ സ്ഥാപിക്കണം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0

 

വയനാട് മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ സ്ഥാപിക്കണമെന്ന് ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ.വയനാട്ടുകാരുടെ പൊതു വികസന പദ്ധതിയായി കണ്ട് പ്രാദേശിക വാദങ്ങള്‍ ഒഴുവാക്കി ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും ജനകീയ സമിതി നടത്തുന്ന എല്ലാവിധസമരങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും എംഎല്‍എ.
യു ഡി എഫ് ഭരണകാലത്ത് മാസങ്ങളോളം ചര്‍ച്ച ചെയ്ത വയനാടിന്റെ മധ്യഭാഗത്ത് കണ്ടെത്തിയ ഭൂമിയും ജില്ലയിലെ എല്ലാ ജനങ്ങള്‍ക്കും കൂടുതല്‍ യാത്ര ചെയ്യാതെ എത്താന്‍ കഴിയുന്ന സ്ഥലമാണ് മടക്കിമല.യാതൊരു തര്‍ക്കവും ഇല്ലാത്ത ഈ ഭൂമിയില്‍ തന്നെ വയനാട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!