കുടിവെള്ളത്തില്‍ വലഞ്ഞ് കല്‍പ്പറ്റ നഗരം. 

0

കാലവര്‍ഷക്കെടുതിയില്‍ വൈദ്യുതിയോടൊപ്പം ദിവസങ്ങളായി കുടിവെള്ള വിതരണവും തടസ്സപ്പെട്ടതോടെ ഹോട്ടലുകള്‍ ഉള്‍പ്പെടെ ജനവാസ മേഖല പ്രയാസത്തിലായി. വൈദ്യുതിയില്ലാത്തതാണ് പമ്പിങ് നടത്താത്തതെന്നാണ് ജല അതോറിറ്റിയുടെ വാദം.

ദിവസങ്ങളായി ജല അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കാതായതോടെ ദുരിതത്തിലായിരിക്കുകയാണ് കല്‍പ്പറ്റ ടൗണും സമീപപ്രദേശങ്ങളും.  കൃത്യമായി വെള്ളം വരാതെയായതോടുകൂടി തൊട്ടടുത്തുള്ള കിണറുകളെയും മറ്റുമാണ് നിലവില്‍ ആശ്രയിക്കുന്നത്. പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കാനുള്ള വെള്ളംപോലും ഇല്ലാത്ത അവസ്ഥയാണ്. നഗരത്തിലെ പല ഓഫീസുകളിലും പ്രാഥമിക കൃത്യങ്ങള്‍പോലും നടത്താന്‍ കഴിയാതെ കഷ്ടപ്പെടുകയാണ്. ഹോട്ടലുകളുള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ഇതോടെ പ്രയാസത്തിലായി. സ്വന്തമായി കിണറുകളോ മറ്റു ജലസ്രോതസ്സുകളോ നഗരത്തിലെ പല ഹോട്ടലുകളിലുമില്ല. പാചകത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്നത് ഈ വെള്ളത്തെയാണ്.

 

കാരാപ്പുഴ ഡാമില്‍നിന്നുള്ള വെള്ളമാണ് ഈ പ്രദേശങ്ങളിലേക്ക് പമ്പ് ചെയ്യുന്നത്. വൈദ്യുതി ഇല്ലാത്തത് കാരണമാണ് കൃത്യമായി വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കാത്തതെന്നും ഇത് ഉടന്‍തന്നെ പരിഹരിക്കുമെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!