ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ അവധി. ഈ മാസം 30ന് വൈകീട്ട് ഏഴ് മണിക്ക് ഔട്ട്ലെറ്റുകള്‍ അടക്കും. സ്റ്റോക്ക് പരിശോധനകളും ക്ലിയറന്‍സും കണക്കിലെടുത്താണ് നേരത്തെ അടയ്ക്കുന്നതെന്ന് ബെവ്‌കോ അറിയിച്ചു.
എല്ലാ മാസവും ഒന്നിന് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ക്ക് നേരത്തെ തന്നെ അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാലാണ് അവധി നല്‍കിയിരിക്കുന്നത്.