കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള നടത്തിയ ഫിറ്റ്നസ് ട്രൈയ്നര്‍ കോഴ്സിന്റെ ആദ്യബാച്ച് പൂര്‍ത്തിയായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മാനന്തവാടിയില്‍ നടത്തി. മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി 21 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.ചടങ്ങില്‍ അസാപ് വയനാട് ജില്ലാ പ്രോഗ്രാം മാനേജര്‍ എസ് ശ്രീരഞജ് അധ്യക്ഷനായിരുന്നു.അസാപ് പ്രോഗ്രാം മാനേജര്‍ സനല്‍ കൃഷ്ണന്‍,ആന്റോ,പ്രോഗ്രാം മാനേജര്‍മാരായ ജിഷ,ഷഹ്ന,പ്രണോബ് തുടങ്ങിയവര്‍ പങ്കെടുത്തു