സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ഹൈക്കോടതിയിലെയും വിവിധ കീഴ്കോടതികളിലെയും ട്രൈബ്യൂണലുകളിലെയും ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി. ഫെബ്രുവരി 21 വരെയാണ് ഉത്തരവുകളുടെ കാലാവധി നീട്ടിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഫുള്‍ബെഞ്ചാണ് ഉത്തരവ് നല്‍കിയത്.
കോടതികള്‍ ഓണ്‍ലൈന്‍ സിറ്റിങ്ങിലേക്ക് മാറിയത് കണക്കിലെടുത്താണ് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കോവിഡ് സാഹചര്യത്തില്‍ കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും കോടതിയില്‍ ഹാജരാകാനും ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടിവാങ്ങാനും ബുദ്ധിമുട്ടുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. ഈ വിഷയം ഫുള്‍ബെഞ്ച് ഫെബ്രുവരി 18ന് വീണ്ടും പരിഗണിക്കും.