വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച ജില്ലയിലെ മൂന്ന് വിദ്യാലയങ്ങള്‍ ഫെബ്രുവരി 10 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കാക്കവയല്‍ ഗവ.ഹൈസ്‌കൂള്‍, വടുവഞ്ചാല്‍ ഗവ.ഹൈസ്‌കൂള്‍, കണിയാമ്പറ്റ ഗവ.ഹൈസ്‌കൂള്‍ എന്നിവക്കായി പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളുമാണ്് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ സ്‌കൂള്‍തല പരിപാടികളില്‍ എം.എല്‍.എമാര്‍, ത്രതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കാക്കവയല്‍, വടുവഞ്ചാല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളുകള്‍ക്ക് കിഫ്ബിയില്‍ നിന്നും മൂന്ന് കോടി രൂപ വീതം വകയിരുത്തിയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാക്കവയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 14 ക്ലാസ്സ് മുറികള്‍, സ്റ്റാഫ് മുറി, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ ഉള്‍പ്പടെ 12000 സ്‌ക്വയര്‍ഫീറ്റിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 14 ക്ലാസ് മുറികള്‍, സ്റ്റാഫ് മുറി, ഐ ടി ലാബ്, ടൊയ്‌ലെറ്റ് ബ്ലോക്ക് എന്നിവ ഉള്‍പ്പടെ 14000 സ്വകയര്‍ഫീറ്റിലാണ് വടുവഞ്ചാല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ നിര്‍മ്മാണം. 68 ലക്ഷം രൂപയുടെ പ്ലാന്‍ ഫണ്ടുപയോഗിച്ച് 3 ക്ലാസ് മുറികളാണ് കണിയാമ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളിനായി നിര്‍മിച്ചിരിക്കുന്നത്.