മൂപ്പൈനാടില്‍ എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു

0

 

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. മൂപ്പൈനാട് പഞ്ചായത്ത് വടുവഞ്ചാല്‍ വളവ് പാരിഷ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ 979 പേര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കി.

സമാപന സമ്മേളനം ജില്ല കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകി പദ്ധതി അവലോകനം ചെയ്തു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി പുരസ്‌കാര വിതരണം നടത്തി.
495 ആധാര്‍ കാര്‍ഡുകള്‍, 268 റേഷന്‍ കാര്‍ഡുകള്‍, 496 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 175 ബാങ്ക് അക്കൗണ്ട്, 12 ആരോഗ്യ ഇന്‍ഷുറന്‍സ്, 178 ഡിജിലോക്കര്‍ എന്നിവയ്ക്ക് പുറമെ മറ്റ് രേഖകള്‍ ഉള്‍പ്പെടെ 2191 സേവനങ്ങള്‍ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.

ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസ്, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത് തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്. അക്ഷയയുടെ 30 കൗണ്ടറുകള്‍ ഇതിനായി ഒരുക്കിയിരുന്നു.

സമാപന സമ്മേളന ചടങ്ങില്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് അധ്യക്ഷത വഹിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യശോദ ചന്ദ്രന്‍, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സാലിം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സീത വിജയന്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് എ.ബി.സി.ഡി പ്രോഗ്രാം ചെയര്‍മാന്‍ വി. കേശവന്‍, എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ജോയിന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, വൈത്തിരി ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.കെ. ബഷീര്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷമീര്‍ സേട്ട്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജംഷീദ്, ഐ.ടി മിഷന്‍ ഡി.പി.എം ജെറിന്‍ സി ബോബന്‍, അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, ഫാ. മോന്‍സി ജേക്കബ്, പഞ്ചായത്ത് മെമ്പര്‍മാരായ വി.എന്‍ ശശീന്ദ്രന്‍, സി.ടി അഷ്‌കര്‍ അലി, സംഗീത രാമകൃഷ്ണന്‍, കെ.കെ. സാജിത, നാഷാദ് ഇട്ടാപ്പു, ദീപ ശശികുമാര്‍, ഷൈബാന്‍ സലാം, ഡയാന മച്ചാദോ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!