ക്ഷീരകര്‍ഷകര്‍ക്ക് മില്‍മയുടെ വിഷുക്കൈനീട്ടം
ഉല്‍പാദന ചെലവില്‍ വന്ന വര്‍ദ്ധനവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകര്‍ക്കാശ്വാസമായി മില്‍മ പ്രഖ്യാപിച്ച മെഗാ വിഷുക്കൈനീട്ടത്തിന്റെ ഭാഗമായി ലഭിച്ചതുക കര്‍ഷകരുടെ കൈകളിലെത്തിച്ച് മാനന്തവാടി ക്ഷീരസംഘം.ക്ഷീര കര്‍ഷകര്‍ക്ക് വിഷുക്കൈനീട്ടമായി 14.8 കോടി രൂപയാണ് മില്‍മ മലബാര്‍ മേഖല യൂണിയന്‍ നല്‍കുന്നത്. ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് അധിക പാല്‍വിലയായാണ് മലബാര്‍ മില്‍മയുടെ വിഷുസമ്മാനം.
മാര്‍ച്ചിലെ പാലിന് അധിക വിലയായി ഈ തുക നല്‍കും. മലബാര്‍ മില്‍മയുടെ ചരിത്രത്തില്‍ ആദ്യമായാണ് വിഷുക്കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് ഇത്രവലിയ തുക നല്‍കുന്നത്.
മാര്‍ച്ച് മാസത്തെ പാല്‍വിലയോടൊപ്പം നല്‍കിയ 1175372.60 രൂപയ്ക്ക് പുറമെ മാര്‍ച്ച്മാസം അളന്ന പാലിന് ലിറ്ററിന് മൂന്ന് രൂപ പകാരം 1854259.50 രൂപ കൂടി ചേര്‍ത്ത് 3029632.10 രൂപഏപ്രില്‍ 14 ന് കളക്ഷന്‍ സെന്ററുകള്‍ വഴി കര്‍ഷകര്‍ക്ക ്‌നല്‍കുന്നതിന്റെ ഉദ്ഘാടനം സംഘം പ്രസി.പി.ടി ബിജു നിര്‍വഹിച്ചു.സെക്രട്ടറി എം.എസ് മഞ്ജുഷ, എ സോമദാസ്, തോമസ് പൂണം കാവില്‍, കെ.എഫ് ചെറിയാന്‍ അജിത് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു