വൈത്തിരി ഉപജില്ല സ്‌കൂള്‍ ശാസ്ത്ര മേളയില്‍ മികച്ച വിജയം നേടി നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.പങ്കെടുത്ത വിഭാഗങ്ങളില്‍ എല്ലാം ഒന്നാമത് എത്തിയ സ്‌കൂളിന് ഒരു പോയിന്റ് വ്യത്യാസത്തിലാണ് ശാസ്ത്ര മേള എസ് വിഭാഗം റണ്ണര്‍ അപ്പ് കൊണ്ട് തൃപ്തി പെടേണ്ടി വന്നത്.വൈത്തിരി ഉപജില്ലയിലെ 80ഓളം വിദ്യാലയങ്ങളോട് ഏറ്റുമുട്ടിയാണ് ഉപജില്ല സ്‌കൂള്‍ ശാസ്ത്ര മേളയില്‍ വെന്നിക്കൊടി പാറിച്ചത്.എല്ലാ വിഭാഗത്തിലും ഓവറോള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ ട്രോഫികളുമേന്തി പിടിഎ കമ്മിറ്റിയുടേയും,അധ്യാപകരുടയും നേതൃത്ത്വത്തില്‍ നടവയല്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.
യാതൊരു വിധ പരിശീലനം പോലും ഇല്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ശാസ്ത്ര മേളയില്‍ പങ്കെടുത്ത് മികച്ച വിജയം നേടിയതെന്ന് സ്‌കൂള്‍ പ്രധാനാദ്ധ്യാപിക സിസ്റ്റര്‍ മിനി അബ്രാഹം പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തോമസ് മാത്യു , പിടിഎ പ്രസിഡന്റ് രാജു വാഴയില്‍ , തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു