നാളെ 406 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും

0

സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേള നാളെ ജില്ല,താലൂക്ക് കേന്ദ്രങ്ങളിലായി നടക്കും. കോവിഡ് പ്രതിസന്ധിക്കള്‍ക്കിടയിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ 406 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ജില്ലാതല ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിക്കും.രാവിലെ 11.30 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാതല പട്ടയ വിതരണമേളയില്‍ ടി.സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും.ജില്ലാ കളക്ടര്‍ എ.ഗീത ആമുഖ പ്രഭാഷണം നടത്തും. മാനന്തവാടി താലൂക്ക്തല ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എയും സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും നിര്‍വ്വഹിക്കും. ചടങ്ങുകളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും.എല്‍.ടി പട്ടയം – 292, എല്‍.എ പട്ടയം – 5, ദേവസ്വം പട്ടയം – 15, വനാവകാശ കൈവശ രേഖ – 41 , ലാന്റ് ബാങ്ക് പദ്ധതി പ്രകാരം ഭൂമി വിലയ്ക്ക് വാങ്ങി നല്‍കിയ എസ്.ടി വിഭാഗക്കാര്‍ക്ക് – 53 എന്നിങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ നൂറ് ദിനം പിന്നിടുമ്പോള്‍ വിതരണം ചെയ്യുന്നത്. കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുത്ത കുറച്ച് പേര്‍ക്കാണ് ജില്ലാ, താലൂക്ക്തല കേന്ദ്രങ്ങളില്‍ നിന്നും പട്ടയം നല്‍കുക. ബാക്കിയുളളവര്‍ക്ക് വില്ലേജ് ഓഫീസുകള്‍ വഴി ടോക്കണ്‍ അടിസ്ഥാനത്തില്‍ നല്‍കും.

Leave A Reply

Your email address will not be published.

error: Content is protected !!