മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു

0

വയനാട് വിഷന്‍ ചാനലും കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളേജ് മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. മാധ്യമങ്ങളും ജനാധ്യപത്യവും എന്ന വിഷയത്തില്‍ കോളേജ് വൈഖരി ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ വയനാട് വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.എം ഏലിയാസ് അധ്യക്ഷനായിരുന്നു. കേരളാവിഷന്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്ത് വിഷയാവതരണം നടത്തി.സംവാദത്തില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹരിദാസ് കെസി,പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എംകെ രാംദാസ്,ബിനു ജോര്‍ജ്,ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകന്‍ വര്‍ഗീസ് ആന്റണി,വയനാട് വിഷന്‍ ചീഫ് എഡിറ്റര്‍ രഘുനാഥ് വി.കെ,വയനാട് വിഷന്‍ ഡയറക്ടര്‍ അഷറഫ് പൂക്കയില്‍,
ചാനല്‍ അവതാരകന്‍ റാഷിദ് മുഹമ്മദ്     തുടങ്ങിയവര്‍ സംസാരിച്ചു. ജേര്‍ണലിസം വിദ്യാര്‍ത്ഥിനി സ്വാതി വി സ് സ്വാഗതം പറഞ്ഞു.ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് കെഎസ് ഷീജ മോഡറേറ്ററായിരുന്നു.ചാനല്‍ ഡയറക്ടര്‍മാരായ കാസിം റിപ്പണ്‍,ബിജു ജോസ്,തങ്കച്ചന്‍ പുളിഞ്ഞാല്‍,ഷെബീറലി എന്നിവരും ചാനല്‍ പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ വിശദീകരണം നടത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!