സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ വടക്കുപടിഞ്ഞാറ് ഭാഗത്ത് രൂപംകൊള്ളുന്ന ന്യൂനമർദത്തിെൻറ ഭാഗമായിട്ടാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്.
12, 13, 14 തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. 13ന് തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളും യെല്ലോ അലർട്ടിലാണ്. 14ന് ഇടുക്കി, മലപ്പുപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.