വീട്ടുമുറ്റത്ത് നിന്ന് മലമ്പാമ്പിനേയും മൂര്‍ഖന്‍ പാമ്പിനേയും പിടികൂടി
തൃശ്ശിലേരി പുളിക്കകുടിയില്‍ സജിയുടെ വീട്ടുമുററത്തെ പടുതക്കുളത്തിന്റെ പ്ലാസ്റ്റിക് ഷീറ്റിനടിയിലാണ് മൂര്‍ഖനേയും മലമ്പാമ്പിനേയും കണ്ടത്. ആഴ്ചകളായി അസാധാരണ വലിപ്പത്തില്‍ ഷീറ്റ് ഉയര്‍ന്നു നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇന്ന് പറമ്പില്‍ ജോലിക്കെത്തിയ ആള്‍ ഷീറ്റ് ഉയര്‍ത്തി നോക്കിയപ്പോഴാണ് വലിയ മലമ്പാമ്പിനേയും തൊട്ടടുത്തായി മൂര്‍ഖനേയും കണ്ടത്. തൃശ്ശിലേരി സെക്ഷന്‍ ഫോറസ്റ്റര്‍ രതീഷിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സുജിത്ത് വയനാട് എത്തി പാമ്പുകളേ പിടികൂടി ഉള്‍ വനത്തില്‍ വിട്ടു. 20 കിലോയിലേറെ ഭാരമുണ്ട് മലമ്പാമ്പിന്.